Hasheer Basheer
Quote by Hasheer Basheer - *പ്രണയ മുറിവുകൾ* 
    
എന്റെ പ്രണയത്തിന്റെ അഭിനിവേശത്തെ  നിന്റെ അകൽച്ച കൊണ്ട് എന്നെ മറച്ചു കളയരുത്. 

പരസ്പരം സ്നേഹിക്കുന്നവർ ജീവിച്ചിരിക്കുമ്പോൾ മരവിച്ച നിന്റെ തണുത്ത ഭാവങ്ങൾ നീ എനിക്ക് നൽകരുത്.

പരസ്പരം എല്ലാം നൽകിയ വസന്തതിൻ 
താഴ് വാരങ്ങളിൽ ഓർമ്മകളുടെ മൂടൽ മഞ്ഞിൽ 
എന്നെ നീ മൂടിക്കളയരുത്.

മനസ്സിന്റെ ഗദ്ഗദങ്ങൾ ഹൃദയത്തിൽ  മൂടികെട്ടി    
നീ എന്നോട് മിണ്ടാതിരിക്കരുത്.

എന്നോടുള്ള എല്ലാ പ്രണയ സമർപ്പണങ്ങളും മറ്റാരുടെയോ വാക്കുകളിൽ അല്ലെങ്കിൽ!
നിന്റെ മനസ്സിന്റെ വേറിട്ട ചിന്താധാരയിൽ 
മുള്ളുകൾ കൊണ്ടുള്ള 
 അതിർവരമ്പുകൾ തീർത്തത് എന്റെ ഹൃദയത്തിൽ ഇന്നും തീരാ നോവുകൾ തീർക്കുന്നത് നീ അറിയാതെ പോകരുത്. 

നിർവചിക്കാനാകാത്ത പ്രേമത്തെ ദിവ്യപ്രേമമെന്ന്
വിളിക്കാൻ നീ അരികിൽ ഉണ്ടെങ്കിലല്ലേ കഴിയൂ...

ഹഷീർ മുളവുകാട് 🌹
28-09-2024 - Made using Quotes Creator App, Post Maker App
0 likes 0 comments