Ash Binoy profile
Creator Profile

Ash Binoy

Sharing quote designs and daily inspiration.

17 Posts
5 Followers
0 Following
A
Ash Binoy
Quote by Ash Binoy - ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന
വേദന സമ്മാനിച്ചവർ
എങ്കിലും
അവരിലേക്ക് മാത്രം
പിന്നെ എത്തി നോക്കാറുണ്ട് ,
മുറിവുകളിൽ തൊട്ടുണർത്തി
നോവേറ്റ് വാങ്ങി
വീണ്ടും വീണ്ടും
അവരെ തിരയുന്ന
കണ്ണുകൾ ഉണ്ട് :

ഹ ! പ്രണയമേ
നീ നൽകിയ
നോവുകൾക്ക്
പോലും ,
മറവിയുടെ
മാറാല 
പിടിക്കുന്നില്ല.

അവൾ 🌹🌹

Ash  - Made using Quotes Creator App, Post Maker App
A
Ash Binoy
Quote by Ash Binoy - സ്നേഹം കൊണ്ട്
അയാളും ഞാനും
മുറിവേറ്റ് തുടങ്ങിയ
പ്പോൾ ,
ഹൃദയം കൊണ്ട്
തിരിച്ചിറങ്ങി ഞങ്ങളി
ലേക്ക് തന്നെ ,
കാലം മറവി
 കൊണ്ടു വരുവരെ
കവിതകളിലൂടെ
ഞാനയാളെ
വീണ്ടും വീണ്ടും
വേദനിപ്പിക്കുന്ന
സ്നേഹമാവും.



ash
 - Made using Quotes Creator App, Post Maker App
A
Ash Binoy
Quote by Ash Binoy - ഒരു പക്ഷേ ഇനിയവനെ
കാണില്ലായിരിക്കാം
മിണ്ടില്ലായിരിക്കാം 
ഒരു ചുംബന ചൂടിനോടെ
പ്പം ചേർത്തു പിടിക്കില്ലായിരിക്കാം !
നിമ്നോന്നതകളിലെ മൃദുലത
കളിൽ മുഖം ചേർത്തു തഴുകില്ലായിരിക്കാം !

എയെത്രയെത്ര പരാതികളിൽ
പരിഭവങ്ങളിൽ
പോലും ഒട്ടും കുറയാതെ
പ്രണയം  ഉണ്ടായിരുന്നു എനിക്ക്
നിന്നോട് മാത്രം ! 
നിന്നിൽ മാത്രം.



Ash - Made using Quotes Creator App, Post Maker App
A
Ash Binoy
Quote by Ash Binoy - നിർത്താതെ
ഒരു പെരുമഴക്കാലം
പോലെ എന്നിൽ
പെയ്തു കൊൾക,

നിന്റെ ഓർമ്മകളോട്🌹



Ash - Made using Quotes Creator App, Post Maker App
A
Ash Binoy
Quote by Ash Binoy - മഴയേറ്റിരിക്കുന്ന,
വേനലിന്റെ വാതായനങ്ങളിൽ
ചുരുങ്ങിയകന്ന
ചിന്തകളെ കണ്ടേക്കാം 
പണ്ടാരോ പാടി പതിഞ്ഞ പഴങ്കഥകളിലും
പവിഴം പൊടിഞ്ഞ
പ്രണയത്തിന്റെ 
പ്രസരിപ്പ് പോലെ ,
കർണ്ണഭാരം അഴിച്ച
വനെ കനിവൊട്ടുമില്ലാതെ
കൊന്നൊടുക്കിയ പോലെ !
രുധിരങ്ങൾ രുചിച്ച
നാവുകൾ പിന്നെയും
നില തെറ്റിയ നീർ തടങ്ങളിലും
തേടിയിരിക്കുന്നു !
ഞാനുമൊരു മനുഷ്യ
നാകാൻ പോകുന്നു
വിലക്ക് വാങ്ങുവാൻ
എന്റെ ഹൃദയമുണ്ടിവിടെ
നീ  പ്രണയം നിറച്ച്
എന്നെ വഹിക്കുക! 
ചടുലതയുടെ ചാമുണ്ടി
തെയ്യങ്ങൾ കുറി തൊട്ട്
ഇറങ്ങും വരെ മാത്രം 
ഞാൻ ഞാനല്ലാതായി തീരും
വരെ മാത്രം



Ash - Made using Quotes Creator App, Post Maker App
A
Ash Binoy
Quote by Ash Binoy - നഷ്ടപ്പെട്ട് പോകും
എന്ന തോന്നലിൽ നിന്നാണ്
ഞാൻ നിന്നെ തീവ്രമായി
ചേർത്ത് പിടിക്കാറ്,
അല്ലാത്ത പക്ഷം നീ
സ്വതന്ത്രയാണ്
എന്റെ ആകാശങ്ങളിൽ .



Ash - Made using Quotes Creator App, Post Maker App
A
Ash Binoy
Quote by Ash Binoy - ഉള്ളറിഞ്ഞിട്ടും,
ഒന്നുമല്ലാതായി
തീരുന്നു ചിലരുണ്ട് ..
അടുത്തിരുന്നിട്ടും
 അകന്നിരിക്കുന്നവരെ 
പോലെ 


Ash  - Made using Quotes Creator App, Post Maker App
A
Ash Binoy
Quote by Ash Binoy - കാഴ്ച്ച വെയ്ക്കപ്പെട്ട
ചിലതുകൾക്ക് 
കണ്ണുകൾ മടുക്കും വരെ
മാത്രം ആയുസ്സ് ഉണ്ടായിരുന്നുള്ളു ..

എന്റെ പരിധികളുടെ
നീണ്ട നിരയിൽ കുരുങ്ങിയ
മൗനത്തിന്
അകലം വച്ച് വരുന്ന
ഹൃദയത്തിന്റെ വിടവുകൾ
നികത്താൻ കഴിഞ്ഞിരുന്നില്ല
പോലും ...

ദേഹം തണുപ്പിച്ച്
ഒരു കാറ്റ് കടന്ന് പോയീ
ന്നേരം , 
കരമതിൽ കോരി എടുക്കാൻ
കഴിയുന്നത്രയും
വിരഹം മാത്രം മോന്തിയ
വന്റെ , വിഴുപ്പലക്കൽ മാത്ര
മായി പോകാറുണ്ട് പലതും 

പരിധികൾ വയ്ക്കുക
അകലം പാലിക്കാൻ
മാത്രം 



Ash - Made using Quotes Creator App, Post Maker App
A
Ash Binoy
Quote by Ash Binoy - മറന്നു തുടങ്ങിയ വർത്തമാനങ്ങളെ ,
കവിതകളിൽ കോരുത്തു വക്കാൻ തുടങ്ങുമ്പോൾ
എനിക്ക് തോന്നും
നീ 
ഈ മറവിയുടെ
കൂടി
കാമുകനാണെന്ന്🌹🌹

Ash - Made using Quotes Creator App, Post Maker App
A
Ash Binoy
Quote by Ash Binoy - താരകങ്ങൾ പ്രകാശിക്കാത്തൊരാ
കാശമുണ്ട് ,
കടൽ വറ്റി തീർന്ന
വിണ്ടലത്തിലെ
അപ്രസക്തമായ
മനസ്സുകളിൽ,
വെളുത്ത രാശിക്ക്
വേണ്ടി വെറിക്കൊണ്ടവരുടെ
ആകാശം



Ash - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

A
Ash Binoy
Quote by Ash Binoy - മോഹമായ് ഉണരാൻ
കഴിയുന്ന ഓർമ്മകളാവുക ,
മഴയത്തു നനഞ്ഞു കൊതി
തീരാതെ
ഇനിയും ചേക്കേറാൻ കഴിയാതെ
സന്ധ്യകളിലെ കുങ്കുമം
പരക്കെ
ഹൃദയം നിറയ്ക്കുന്ന
ചുംബന ചൂടിനെ
എങ്ങിനെയാണ് 
ഇനിയും ഞാൻ ഓർത്തിരിക്കുക
അത്രയും തീവ്രമായ്



ash - Made using Quotes Creator App, Post Maker App
A
Ash Binoy
Quote by Ash Binoy - നീ ഇല്ലങ്കിൽ ഞാനില്ലെന്ന
അവസ്ഥയിൽ നിന്ന് !
ഞാൻ മാത്രമായി
ചുരുങ്ങുന്ന സ്ഥിതിയിൽ
എത്തി ചേർന്നിട്ടുണ്ടോ ?
ഒന്നും മറ്റോന്നിന് പകരമാകില്ല.
 കലഹിക്കാതെ
ഒന്നിനും പരാതിപ്പെടാതെ
എന്നാൽ ഒട്ടും ശൂന്യത എന്നിൽ
നിറയാതെ , ആസ്വാദനത്തിൽ ഏർപ്പെട്ടിട്ടുണ്ടോ ?
ഓർമ്മപ്പെടുത്തലുകൾ
നോവിക്കാതെ
ഒരു പുഞ്ചിരിക്ക് പോലും
കാത്തു നിൽക്കാതെ
കടന്നു പോകാൻ
കഴിയുന്ന അവസ്ഥയിൽ
എത്തിയെങ്കിൽ

നിന്നോളം നിന്നുള്ളിൽ 
നീ മാത്രം...

Ash - Made using Quotes Creator App, Post Maker App
A
Ash Binoy
Quote by Ash Binoy - വാക്കുകളാകാൻ 
വരികളായി 
വിവരിക്കാൻ
വാനം നിറഞ്ഞ
വർണ്ണമാകാൻ
വ്യഥ കൊണ്ട്
വനിയിലവനും
വീണ്ടും
വരുക തന്നെ ചെയ്യും

Ash - Made using Quotes Creator App, Post Maker App
A
Ash Binoy
Quote by Ash Binoy - വല്ലപ്പോഴും ഞാനെന്റെ ഓർമകളിലേക്ക് ചേക്കാറുണ്ട്..

ഇടക്കൊക്കെ കാറ്റിനു മുന്നേ കൊഴിഞ്ഞു വീഴാറുമുണ്ട് ...



Ash  - Made using Quotes Creator App, Post Maker App
A
Ash Binoy
Quote by Ash Binoy - "ഒറ്റപ്പെടുകയെന്നാൽ "
പൊള്ളലേറ്റു തുടങ്ങിയ
ബന്ധങ്ങളാണ് ,
പകുതി പോലും
പൂക്കാതെ
പോയ വസന്തത്തിന്റെ
നീറ്റുന്ന ഓർമ്മകൾ .


Ash

Ash - Made using Quotes Creator App, Post Maker App
A
Ash Binoy
Quote by Ash Binoy - മധുരമുണ്ട്
ചില മറവികൾക്ക്
ഉറുമ്പരിച്ച് ഇടക്കൊന്ന്
നോവിക്കാനും മറക്കാറില്ലന്ന്  S❤️

അവൾ 🌹🌹
Ash  - Made using Quotes Creator App, Post Maker App
A
Ash Binoy
Quote by Ash Binoy - ഒരു മഴക്കപ്പുറം !
അവളെ നനഞ്ഞ 
ദിനരാത്രങ്ങളെ ,
നിങ്ങളെ ഞാനെ
ങ്ങനെ വെറുക്കപെടും.

വേരിൽ മുത്തി
വളർത്തിയെടുത്ത
വസന്തങ്ങളിൽ
വിരഹം വിരിയിച്ച്
പോയവരെ
വെറുതെ ചുണ്ടു
നനച്ച് ഒന്ന് ഓർക്കണം ! M❤️
Ash  - Made using Quotes Creator App, Post Maker App