Ormakal profile
Creator Profile

Ormakal

9497835992

167 Posts
40 Followers
31 Following
O
Ormakal
Quote by Ormakal - ഒറ്റയാവുക എന്നതിലപ്പുറം
ഭീകരമായതൊന്നുമില്ല
ഭൂമിയിൽ അത്
മനുഷ്യനായാലും
മൃഗമായാലും.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - കൂട്ടുകാരെ എൻ്റെ വാക്കുകൾ 
നിങ്ങളെ അറിഞ്ഞോ, അറിയാതെയോ
വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോട്
ക്ഷമിക്കണേ.
നിങ്ങളുടെ പ്രാർത്ഥനയിൽ
എന്നെയും കൂടി ഉൾപ്പെടുത്തണേ.
🤲🤲🤲
 - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - ചില ഓർമ്മകൾ 
 ഇല്ലാതവുകയെന്നാൽ
മരണമെന്നാണർത്ഥം.
🫂🫂🫂

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - തേടി പോകാനും,
തേടി വരാനും,
ആരുമില്ലാത്തവർക്കെന്ത്
വാലന്റൈൻസ് ഡേ
ശരിയല്ലേ?

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - നിശയുടെ അന്ത്യ യാമങ്ങളിൽ 
വിഷാദങ്ങൾ കൂടണയുന്ന നേരം
ഒരു താരാട്ട് പാട്ടായ് മൂളുവാൻ,
സ്വപ്നങ്ങൾ റാഞ്ചി നശിപ്പിക്കുന്ന
കഴുകനേ നോക്കി അത് എന്റേതു
മാത്രമെന്നോതി കെട്ടിപുണരുവാൻ,
അനശ്വരമായ പ്രണയത്തിൻ ഏടുകൾ
ലൗഹിൽ മൗളൂഹിൽ എഴുതുവാൻ,
 നീ ജീവനായ് എന്നിൽ നിറയുമോ സഖീ...

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - നമുക്ക് സങ്കടങ്ങളാകാമോ? ആവാം പക്ഷെ അതിനൊരു പരിധിയുണ്ട്.
സന്തോഷമോ അതും ആവോളമാവാം.
സങ്കടങ്ങൾക്ക് മുകളിൽ 
സന്തോഷം വിതറി ജീവിതം മാറ്റിമറിക്കുകയെന്നതാവട്ടെ
 നമ്മുടെ ജീവിത ലക്ഷ്യം.
നീ ചിരിക്കൂ ആ ചിരിയിൽ
ആയിരം നക്ഷത്രങ്ങൾ വിരിയട്ടെ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - കൂടെയുള്ളൊരാൾ നമ്മളെ
കാരണങ്ങളൊന്നുമില്ലാതെ,
തനിച്ചാക്കി പോകുന്ന നേരം,
റൂഹ് പിടിക്കുന്ന 
വേദന സഹിക്കുവാൻ,
നിങ്ങൾക്ക് ആവുമെങ്കിൽ
 പ്രണയിക്കാൻ 
നിങ്ങൾ അർഹരാണ്.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - ഇളം തെന്നലാവുക,
ഉള്ള് നീറുന്ന നേരം,
തലോടുവാൻ, 
എന്നും കൂടെയുണ്ടെന്ന്
ചൊല്ലുവാൻ,
പിന്നെയോ ജീവിത ഭാരം
താങ്ങി തളർന്നു വീഴുന്ന നേരം,
ഒരു കൈത്താങ്ങായ്
മുന്നിൽ നിറയുവാൻ,
ഇതൊക്കെയല്ലേ സ്നേഹം.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - മൗനം ഊതി നിറച്ച
ബലൂണുകൾക്കൊക്കെ
എന്തു ഭാരമാണ്.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - വായിക്കുന്തോറും അക്ഷരങ്ങൾ
മാറി മറിയുന്ന അത്ഭുതമാണ്
മനുഷ്യനെന്ന പുസ്തകം.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

O
Ormakal
Quote by Ormakal - നിങ്ങൾ ആരെന്നോ, എന്താണെന്നോ,
എനിക്കറിയില്ല എങ്കിലും
നിങ്ങളില്ലായ്മയിൽ ഞാൻ ശൂന്യനാണ്.
എന്റെ വേദനകളുടെ തുരുത്തിൽ,
പ്രതീക്ഷയുടെ കടവത്ത് കിടക്കുന്ന
ഒരു കുഞ്ഞു വള്ളമാണ് നിങ്ങൾ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal -  ലൈഫ് എങ്ങിനെ പോകുന്നു?
ബെൽറ്റില്ലാത്ത പാൻ്റും,
 ഇലാസ്റ്റിക് ഇല്ലാത്ത നിക്കറും,
ഇടയ്ക്ക് ഊർന്നു പോകും
നിൽക്കും- വലിച്ചു -കയറ്റും
പിന്നേം നടക്കും അങ്ങിനെ അങ്ങിനെ...

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal -  നമ്മളെ മറന്നവർ മറന്നൊരു,
ഓർമ്മതൻ ഭാണ്ഡം ചിന്തയിൽ പേറി,
എന്തിനലയുന്നീയുലകിൽ നിത്യവും,
ഗതികിട്ടാത്തൊരു ദേഹി കണക്കെ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - വേദനിക്കുമെന്നറിഞ്ഞു തന്നെയാണ്
ഓരോ മുറിവും ഏറ്റുവാങ്ങാൻ
മനസ്സിനെ പരുവപ്പെടുത്തുന്നത്.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - അവർ എന്റെ ചിന്തയിൽ മാത്രം,
ജീവനുണ്ടായിരുന്ന 
വെറും നിഴലുകളായിരുന്നു.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - എന്തിനേറെ പറയുവാൻ,
നിഴലു പോലും 
ശല്യമാവാതവിടങ്ങളിൽ
നിന്നകലുന്നതത്രേ
ഉത്തമ സ്നേഹത്തിന്നടയാളം.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - മരുന്ന് പോലും തോറ്റു പോകുന്ന
മുറിവുകൾ നൽകിയ
ഭൂതകാലാനുഭവങ്ങളോടില്ല
തെല്ലും നീരസമിന്നെനിക്ക്.
പകരം ചതി നിറച്ച സ്നേഹമൂട്ടി,
എന്റെ മനസ്സിനെ തോല്പിച്ച,
എന്നോടു മാത്രമാണ് ദേഷ്യം.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - ഒരിക്കലും തകരാത്ത
ഇരുമ്പു കോട്ടയ്ക്കുള്ളിൽ,
ഇപ്പോൾ ഞാനും എന്നുടെ
മനസ്സും സുരക്ഷിതം.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - സാൻ്റിയാഗോയുടെ യാത്ര പോലെ
പ്രതീക്ഷിക്കാതെ വന്നു നിറയുന്ന
അനുഭവങ്ങളാണ് ഓരോരുത്തരുടേയും
ജീവിതത്തെ നിറമുള്ളതാക്കുന്നത്.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - സന്തോഷവും മന:സമാധാനവും
തേടിയെത്തുന്നിടങ്ങളൊക്കെ,
നൽകുന്നതെല്ലാം തീരാ ദു:ഖത്തിന്റെ
ജ്വലിക്കുന്ന കനലുകൾ മാത്രം.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

O
Ormakal
Quote by Ormakal -  
നിങ്ങളെ അവഗണിച്ചവരുടെ 
ഓർമ്മകളെ, 
 മറവിയിൽ കുഴിച്ചുമൂടുകയല്ലാതെ 
മറ്റെന്തു ചെയ്യാൻ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal -  അവർ മൂലം ഇല്ലാതെ പോയത്,
മറ്റുള്ളവർക്ക് കൂടി കിട്ടേണ്ട
നന്മയായിരുന്നു എന്നവർ
തിരിച്ചറിയുന്ന സമയം,
അവയെല്ലാം തിരുത്താനാവാത്ത 
വിധം അകന്നു പോയിരിക്കും.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal -  ഒരിക്കലും നഷ്ടപ്പെടരുതെന്ന്
കണ്ണ് -കലങ്ങി- ഉള്ളുരുകിയുള്ള
പ്രാർത്ഥനയാണ് സ്നേഹം.
അല്ലാത്തവയെല്ലാം വെറുതെ
പ്രഹസനങ്ങൾ മാത്രം.

ഓർമ്മകൾ - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - പിഴച്ചു പെറ്റ ചിന്തകൾ
വല നെയ്തു കൂട്ടിയ
പ്രതീക്ഷകളിൽ അവരെന്നും
എനിക്ക് പ്രിയപ്പെട്ടവരാണ്.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - നിന്നെയും നിൻ്റെ സ്നേഹത്തേയും
നിരാകരിച്ചവരെ നീ മറക്കുക,
പകരം നിന്നിൽ ഒരു തരിയോളം 
 സ്നേഹം നിറച്ചവരെ,
നീ നിൻ്റെ ഓർമ്മകളിൽ 
നിറച്ചു വെക്കുക,
അവരെ നന്ദിയോടെ സ്മരിക്കുക.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - നിങ്ങൾ മിസ്സ് ചെയ്യുന്ന
 അത്രയും അവർ നിങ്ങളെ 
മിസ്സ് ചെയ്യുന്നില്ലെങ്കിൽ,
ഒന്നോർക്കുക നിങ്ങൾ
 ഡെയിൻജെർ സോണിലും,
അവർ സേഫ് സോണിലുമാണ്.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - കാട് കയറുന്ന ചിന്തകൾക്ക്,
തുണയായി പോകുവാൻ,
ഇനിയില്ലൊരിക്കലും,
ഞാനുമെൻ പ്രിയ ചിത്തവും.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - നിങ്ങളുടെ മുന്നിൽ വരുന്നവരെ 
നിസ്വാർത്ഥമായി സ്നേഹിക്കുക.
എന്നാൽ അതൊരിക്കലും സ്വാർത്ഥയുള്ളവരുടെ
ചുഷണത്തിന് ഇരയാക്കപ്പെടരുത്.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - 
എന്റെ കുഞ്ഞ് സന്തോഷങ്ങളും,
വലിയ സങ്കടങ്ങളും കേട്ടിരിക്കാൻ.
അന്നുമിന്നും ദൂരെ വാനിൽ
നിറയുന്ന നിലാവ് മാത്രം.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal -  സ്നേഹമില്ലായ്മയാണ് 
മനുഷ്യനെ അധമന്മാരും
അക്രമകാരികളുമാക്കുന്നത്.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

O
Ormakal
Quote by Ormakal - അഭിനയിക്കുമ്പോൾ
 ജീവിച്ചാൽ നിങ്ങളുടെ 
ഉയർച്ച കാണാം.
എന്നാൽ ജീവിതത്തിൽ
അഭിനയിച്ചാൽ,
നിങ്ങളെ വിശ്വസിച്ചവരുടെ
 തകർച്ച കാണാം.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - പരസ്പരം മുറിവേറ്റ്,
വൈകാരിക ശൂന്യതയിലൊടുങ്ങുന്ന
ബന്ധങ്ങളേക്കാൾ നല്ലത്,
ചുറ്റും ഇരുട്ടു നിറഞ്ഞ
ഏകാന്തത തന്നെ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - 
നമ്മുടെ സാഹചര്യം 
മുതലെടുക്കുന്നവരും,
ഒരു ഉപാധിയുമില്ലാതെ
നമ്മളെ സ്നേഹിക്കുന്നവരും,
നമ്മുടെ ചുറ്റിലുമുണ്ട്.
അവർ ആരെന്നു തിരിച്ചറിഞ്ഞാൽ
നമ്മുടെ ലൈഫ് കളറാണ്.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - കടന്നു പോയതൊരു
ഭീകര സ്വപ്നം പോലെ,
കരുതലേകിയ കരങ്ങളും,
നിറഞ്ഞു തുളുമ്പിയ മിഴികളും.
കൈവിരൽ പിടി വിടാതെ
മുന്നിലെ വഴികളിൽ തണലുമായ്
താങ്ങായ് നടന്നവർ,
അവരെന്നും ജയിക്കട്ടെ
ജീവിത പരീക്ഷണങ്ങളിൽ,
ഉള്ളിൽ പ്രാർത്ഥനയതൊന്നു മാത്രം.
നൽകുവാനെനിക്കെന്റെ പ്രിയ മിത്രങ്ങളെ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - നമ്മളങ്ങോട്ടു ചോദിച്ചാൽ മാത്രം 
ഉത്തരം തരുന്ന ബന്ധങ്ങൾ
തുടരുന്നതിൽ അർത്ഥമുണ്ടോ?

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal -   ആവശ്യങ്ങൾക്കായി
അടുക്കുന്നവരെ,
സ്വന്തമെന്ന് കരുതുന്നിടത്താണ്
നമ്മളുടെ തോൽവി.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - നമ്മളിൽ വന്നു ചേർന്നവരാരും 
നമ്മളിൽ നിന്നകലുന്നില്ല.
അരുണിമ ചാലിച്ച സന്ധ്യയുടെ
വർണ്ണം മറയുന്ന ഇരുളിൽ,
വിവിധ രൂപങ്ങളിൽ നിങ്ങളുടെ
ഓർമ്മകളിൽ അവർ ഉയിർത്തെഴുന്നേൽക്കാം.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal -  അവർ പ്രണയത്തിൻ്റെ 
വശ്യത ആസ്വദിച്ചു കൊണ്ട് 
വിരഹത്തിൻ്റെ തീവ്രത വർണ്ണിക്കും.
അവർ വിരഹത്തിൻ്റെ വരൾച്ചയിലാഴ്ന്ന്
പ്രണയത്തിൻ്റെ മഴയെപ്പറ്റി വർണ്ണിക്കും.
ഇനിയും നിങ്ങൾ 
കവികളെ വിശ്വസിക്കുമോ?.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal -  കാറ്റിൽ മണ്ണ് പറക്കുന്ന
മരുഭൂമികളൊക്കെ ഒരിക്കൽ 
വെള്ളം നിറഞ്ഞു കവിഞ്ഞൊരു
നദികളായിരിന്നിരിക്കാം.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - 
നമ്മളൊരിക്കൽ
തലയിലേറ്റിയവർ തരുന്ന 
തലവേദനയോളം വരില്ല
 മറ്റൊരു വേദനയും.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

O
Ormakal
Quote by Ormakal - അഴലിന്റെ ആഴങ്ങളിൽ
ഒടുങ്ങിയവരൊക്കെയും
അതിരില്ലാതലിഞ്ഞവരായിരുന്നു.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - Whom should I blame
other than my self,
If I am choosing winter among summer.
Whom should I blame
other than my self 
If I am choosing fake among real.
Whom should I blame
other than my self,
If I am choosing dreams among dooms.

Ormakal  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - നിങ്ങൾ വെറുതെ കൊടുക്കുന്ന
സ്നേഹവും, സമ്മാനങ്ങളുമല്ലാതെ 
വിലയില്ലാത്തതായി
വേറെയെന്തുണ്ടീയുലകിൽ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal -    അവർ നമ്മുടെ ചിന്തകളെ
കീഴടക്കാത്ത കാലത്തോളം
നമ്മൾ സുരക്ഷിതരാണ്.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - പല നാളും നമ്മെ അവഗണിച്ചു
വേദനിപ്പിച്ചൊരിടങ്ങളൊക്കെയും,
ഒരിക്കലൊരു കടുത്ത വേദനയാൽ 
മുറിച്ചു തീർത്താലോ,
ജീവിതം ധന്യം.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - നിങ്ങളെ ഓർമ്മകൾക്ക്
വിട്ടു കൊടുക്കാതെ മറവിയിൽ
കുഴിച്ചു മൂടിയവരുടെ അടുത്ത് പോയി
നിങ്ങളെ കുറിച്ചന്വേഷിക്കരുത്.
നിങ്ങളവരുടെ കൂടെ തന്നെയെന്നു
ചിലപ്പോൾ അവർ കളവ് പറഞ്ഞേക്കാം.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - ഇനിയെന്തു വരുമെന്നുള്ള
ചോദ്യങ്ങൾക്കുമുപരി, 
ഇന്നെന്താണെന്നുള്ളൊരുത്തരം
പേറിയ നിമിഷങ്ങൾ.
ചിലപ്പോൾ ഇതു തന്നെയാകാം
നമ്മളെ തിരിക്കുന്ന ജീവിതം ചക്രം.

ഓർമ്മകൾ - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - തളർത്തിയവരെല്ലാം
സൗഹൃദം നടിച്ചവരായിരുന്നു.

"HAPPY FRIENDSHIP DAY"

ormakal  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal - ഉള്ളിൽ ചതിയൊളിപ്പിച്ച
സ്നേഹത്തേക്കാളുത്തമം 
ശത്രുത തന്നെ.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
O
Ormakal
Quote by Ormakal -  നിങ്ങളിൽ നിന്ന് ഒരു വ്യക്തി
എന്താണഗ്രഹിക്കുന്നത് അത് 
അയാൾക്ക് സമ്മാനമായ് കൊടുക്കുക. അത് നിങ്ങളുടെ സ്നേഹമായാലും,
നിങ്ങളുടെ മൗനമായാലും.

ഓർമ്മകൾ  - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.